book-keeping

പാലക്കാട്: ജില്ലാ കുടുംബശ്രീ മൃഗസംരക്ഷണ സംരംഭ മേഖലയിൽ പ്രവർത്തിക്കുന്നതിന് വേണ്ടി സി.ഡി.എസുകളിൽ രൂപീകരിച്ച സംരംഭഗ്രൂപ്പ്, ഉദ്യോഗ്സഖി, സി.ഡി.എസ് ചെയർപേഴ്സൺ, ഗ്രൂപ്പിലെ കണക്ക് എഴുതുന്ന ഭാരവാഹികൾ എന്നിവർക്കായി മങ്കര പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ബുക്ക് കീപ്പിംഗ് പരിശീലനം സംഘടിപ്പിച്ചു. മൃഗസംരക്ഷണ മേഖലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. പരിശീലനം കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ കെ.കെ.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തിൽ പരിശീലനം ലഭിച്ച മാസ്റ്റർ സി.ആർ.പിമാർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ പ്രോഗ്രാം മാനേജർ ശാരിക നന്ദി പറഞ്ഞു.