ചിറ്റൂർ: നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണവും നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശങ്കര സുബ്രഹ്മണ്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് താജിത ബീഗം എന്നിവർ ക്ലാസുകളെടുത്തു. ക്ഷയ രോഗ പരിശോധന, ജീവിത ശൈലി രോഗ നിർണയം, വിളർച്ച രോഗ നിർണയംഎന്നിവയും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റിജിൻ, മനീഷ, ജൂനിയർ പി.എച്ച് നഴ്സുമാരായ സരിത, സുവർണ, എം.എൽ.എസ്.പിമാരായ ശ്രീജ, രതിക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.