പാലക്കാട്: ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിംഗ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ എം.ടെക് (റോബോട്ടിക്സ്) വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലായ് 19ന് പരീക്ഷ/കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം രാവിലെ 10ന് മുമ്പായി മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ് മേധാവി മുൻപാകെ ഹാജരാകണം. ഉദ്യോഗാർത്ഥികൾ 10 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് എടുക്കാൻ തയ്യാറായി വരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2260565, 9400006412.