workshop

ശ്രീകൃഷ്ണപുരം: പെൻഷൻ ആരുടേയും ഔദാര്യമല്ലെന്നും ജീവനക്കാരന്റെ അവകാശമാണെന്നും കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ പ്രസ്താവിച്ചു. കെ.എസ്.എസ്.പി.എ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാലയും നവാഗതർക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.കുഞ്ഞയമ്മു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, യു.ഡി.എഫ് ചെയർമാൻ പി.ഗിരീശൻ, ഓമന ഉണ്ണി, വി.പി.രാധാകൃഷ്ണൻ,വി.ഡി.മണികണ്ഠൻ,കെ.വി.രാമചന്ദ്രൻ, വി.കെ.വാസുദേവൻ, കെ.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.