pension

ആലത്തൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാവശ്ശേരി യൂണിറ്റ് കൺവെൻഷൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ എം.വി.അപ്പുണ്ണിനായർ ഉദ്ഘാടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 90 വയസു തികഞ്ഞ ടി.മാധവൻ കുട്ടി, കുഞ്ഞുകുട്ടി എന്നിവരെ ജില്ലാ കമ്മിറ്റി മെമ്പർ പി.കെ.ഹരിദാസ് പൊന്നാട അണിയിച്ചു ആദരിച്ചു. യൂണിറ്റ് സെക്രട്ടറി സി.മണി സ്വാഗതം പറഞ്ഞു. സി.വേണുഗോപാലൻ, ടി.സ്വാമിനാഥൻ, സരള പ്രശാന്ത്, സഞ്ജീവ് കുമാർ, ഓമന, കൃഷ്ണൻ, നാരായണ മാരാർ, വിശ്വംഭരൻ എന്നിവർ സംസാരിച്ചു.