പട്ടാമ്പി: കൊപ്പം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടായിരത്തിലധികം വരുന്ന കുട്ടികളുടെയും അദ്ധ്യാപകരുടെയും വീടുകളിൽ ഒരേ ദിവസം ഒരേ സമയം ഡ്രൈ ഡേ ആചരിച്ചു. എല്ലായിടത്തും ശുചിത്വം എല്ലാവർക്കും ആരോഗൃം എന്ന സന്ദേശം ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേക്കെത്തിക്കുക എന്ന ലക്ഷൃത്തോടെയാണ് രാവിലെ 10 മണി മുതൽ 12 മണി വരെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വിദ്യാലയത്തിലെ ശുചീകരണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചിരുന്നു. പി.ടി.എ , എസ്.എം.സി അംഗങ്ങളും അദ്ധ്യാപകരും അടങ്ങുന്ന ടീമുകൾ വീടുകളിൽ സന്ദർശനം നടത്തി. സംസ്ഥാന ദേശീയ കായിക മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ശിവരഞ്ജിനിയുടെ വീട്ടിൽ നിന്നാണ് മോണിറ്ററിംഗിന് തുടക്കം കുറിച്ചത്.