camp
സൗജന്യ കിഡ്നി രോഗ പരിശോധന ക്യാമ്പ് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: ശങ്കരമംഗലത്ത് ഒരുമ പലിശ രഹിത വായ്പാ പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ കിഡ്നി രോഗ പരിശോധന ക്യാമ്പ് നടത്തി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ യൂണിറ്റുമായി സഹകരിച്ച് ശങ്കരമംഗലം ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ.കരീം ഉദ്ഘാടനം ചെയ്തു. ഒരുമ ചെയർമാൻ സി.എ.സാജിത് അദ്ധ്യക്ഷനായി. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ.ടി.കുഞ്ഞുമുഹമ്മദ്, മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം കെ.പി.എ.റസാഖ് തുടങ്ങിയവർ സംസാരിച്ചു.