മുതലമട: നാടാർ സമുദായ സംഘത്തിന്റെ നേതൃത്വത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി കെ.കാമരാജർന്റെ 122ാം പിറന്നാളാഘോഷം വിവിധയിടങ്ങളിൽ നടത്തി. ഗോവിന്ദാപുരം മീനാക്ഷിപുരം ആർ.വി പുതൂർ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്താണ് ആഘോഷിച്ചത്. നാടാർ സമുദായ സംഘം സെക്രട്ടറി എം.അരുൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. തമിഴ്നാടിന്റെയും കേരളത്തിന്റെയും സുവർണ്ണകാലമായിരുന്നു കാമരാജ് മുഖ്യമന്ത്രിയായ ഒമ്പത് വർഷക്കാലം. സൗജന്യവിദ്യാഭ്യാസം, സജന്യഉച്ചഭക്ഷണം, തുടങ്ങി അദ്ദേഹത്തിന്റെ ജനപക്ഷത്തുനിന്നുള്ള ഭരണപരിഷ്‌കാരങ്ങൾഭാരതത്തിനു മൊത്തം മാതൃകയായിരുന്നു. വലിയ അണക്കെട്ടുകൾ, കനാലുകൾ വ്യവസായശാലകൾ എന്നിവയും അദ്ദേഹത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടു. മലമ്പുഴ മീങ്കര തുടങ്ങിയ അണക്കെട്ടുകൾ അതിലുൾപ്പെടുന്നുവെന്ന് എം.അരുൺകുമാർ പറഞ്ഞു. നാടാർ സമുദായ സംഘം പ്രസിഡന്റ് ആർ.മുരുകാനന്ദം, ട്രഷറർ എൻ.മുരുഗേശൻ, മറ്റ് ഭാരവാഹികളായ എം.രമേഷ്‌കുമാർ, ജയരാജ്, സതീഷ്‌കുമാർ, മുരുകേശ്, നാഗരാജ്, ശെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.