anumodanam
പട്ടിത്തറ ഗ്രാമ പഞ്ചായത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: പട്ടിത്തറ പഞ്ചായത്ത് എസ്.എസ്.എൽ.സി,​ പ്ലസ് ടു,​ എൽ.എസ്.എസ്,​ യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെബു സദഖക്കത്തുള്ള അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ശശി, രേഖ, പി.വി.ഷാജഹാൻ, കെ.പി.രാധ, പ്ലാൻ കോ ഓർഡിനേറ്റർ വി.അബ്ദുള്ളക്കുട്ടി, പ്രധാനദ്ധ്യാപിക പ്രീത ഉണ്ണിക്കൃഷ്ണൻ, കോ ഓർഡിനേറ്റർ ലക്ഷ്മി, മെമ്പർമാരായ എ.കെ.നന്ദകുമാർ, റസിയ അബുബക്കർ, പി.സി.ഗിരിജ, കെ.ഹരിഷ്, കെ.ടി.ഫവാസ്, കെ. പ്രജിഷവിനോദ്, കെ.ഉണ്ണിക്കൃഷ്ണൻ,​ എ.പി.സരിത, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.