ആലത്തൂർ: കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു. പി.എൻ.നാരായണ മാരാർ, ഷൈലജ സുന്ദരേശൻ, നളിനി ഹരിദാസ്, സുഭദ്ര രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ രാമായണ പാരായണം നടന്നു. തുടർന്ന് അന്നദാനവും നടന്നു. കർക്കിടകം 1 മുതൽ 32 വരെ നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി ദിവസവും അന്നദാനവും നടക്കും. കർക്കടകം 27നു ഞായറാഴ്ച പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടക്കും. കർക്കടകം 32നു ശ്രീരാമ പട്ടാഭിഷേകം, രഥപ്രയാണം തുടർന്ന് സമൂഹ അന്നദാനം എന്നിവയോടെ പരിപാടികൾക്ക് സമാപനം കുറിക്കും