ലക്കിടി: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ലോക യുവജന നൈപുണ്യ ദിനം ആഘോഷിച്ചു. അസിസ്റ്റന്റ് ജില്ലാ ഓഫീസർ കെ.ബൈജു ഉദ്ഘാടനം ചെയ്തു. പ്രധാൻമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായി നടത്തിയ ഹാൻഡ് എംബ്രോയ്ഡറി കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം, സൗജന്യ സി.സി.ടി.വി ഇൻസ്റ്റലേഷൻ കോഴ്സിന്റെ പ്രവേശനം, കെ.കെ.ഇ.എം കുടുംബശ്രീ സംയുക്ത തൊഴിൽമേള എന്നിവയും നടന്നു. അസാപ് പ്രോഗ്രാം മാനേജർ എ.അക്ഷയ, സിപ്പറ്റ് സെന്റർ ഇൻ ചാർജ് ലിബിൻ റോബർട്സ്, ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ കെ.ശ്രീറാം, അസാപ് ഇന്റേൺ എം.മനീഷ എന്നിവർ സംസാരിച്ചു.