cong

പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കെ.പി.സി.സി സെക്രട്ടറി പി.വി.രാജേഷ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് അദ്ധ്യക്ഷനായി. സി.ബാലൻ, വി.രാമചന്ദ്രൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, സി.കിദർമുഹമ്മദ്,
പുത്തൂർ രാമകൃഷ്ണൻ, മനോജ് ചീങ്ങന്നൂർ, ഹരിദാസ് മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.