kseb

ചിറ്റൂർ: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ചിറ്റൂർ ഡിവിഷൻ സമ്മേളനം സംസ്ഥാന സെക്രട്ടറി വി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എസ്.അമീർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി.വിജയകുമാർ സംഘടനാ റിപ്പോർട്ടും, എം.ജോസഫ് ഡിവിഷൻ റിപ്പോർട്ടും, പി.ശിവദാസ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സെറീന ബാനു, ജില്ലാ പ്രസിഡന്റ് പ്രസാദ് മാത്യൂ, ജില്ലാ സെക്രട്ടറി കെ.നാരായണൻ കെ.സുകുമാരൻ, എ.സുകുമാരാൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ്.അമീർ(പ്രസിഡന്റ്), എം.ജോസഫ്(സെക്രട്ടറി), പി.ശിവദാസ്(ട്രഷറർ), കെ.സുകുമാരൻ(സംസ്ഥാന കമ്മറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.