award
തൃശൂർ അസി. എക്‌സൈസ് കമ്മീഷണർ പി.കെ.സതീഷിനെ പല്ലശ്ശന റൂറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു.

കൊല്ലങ്കോട്: കേരള എക്‌സൈസ് വകുപ്പിന്റെ കർമശ്രേഷ്ഠ പുരസ്‌കാരം ലഭിച്ച തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും പല്ലശ്ശന തള്ളൂർ സ്വദേശിയുമായ പി.കെ.സതീഷിനെ പല്ലശ്ശന റൂറൽ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ എം.എൽ.എ കെ.അച്ചുതൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാരായ സി.വേലവൻ, സി.ജ്യോതീന്ദ്രനാഥൻ, എസ്.പത്മകുമാരി, ആർ.പാർവതി, സി.സത്യഭാമ, സംഘം സെക്രട്ടറി പി.സി.ഇന്ദു എന്നിവർ സംസാരിച്ചു.