anusmaranam

നെന്മാറ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും നെന്മാറ ഗവ. ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണവും നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന അനുസ്മരണയോഗം മുൻ എം.എൽ.എ കെ.എ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിനോദ് ചക്രായി അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.അബ്ബാസ്, കെ.ആർ.പത്മകുമാർ, സി.സി.സുനിൽ, പ്രിൻസ് ജോസഫ്, പ്രബിത ജയൻ, ഷാജി തെക്കേതിൽ, ആർ.സുരേഷ്, കെ.പി.ജോഷി, വൈശാഖ് വക്കാവ്, എസ്.സോമൻ,അമീർജാൻ, ആർ. വേലായുധൻ, ഗോപിക ഷിജു,എം.കാർത്തിക് എന്നിവർ സംസാരിച്ചു.