പുതുപ്പരിയാരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉൾപ്പെടെയുള്ള കേരളത്തിന്റെ വികസനപദ്ധതികളിൽ ഉമ്മൻചാണ്ടിയുടെ പങ്കു തമസ്കരിക്കാൻ കേരളം ഉള്ള കാലത്തോളം ആർക്കും കഴിയില്ലെന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എ അഭിപ്രായപെട്ടു. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം അനുസ്മരണ സമ്മേളനം പുതുപ്പരിയാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ.വാസു അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, എസ്.കെ.അനന്ദകൃഷ്ണൻ, കോയകുട്ടി, എം.വി.രാധാകൃഷ്ണൻ, ബഷീർ പൂച്ചിറ, മുണ്ടുർ ബഷീർ, എ.ഷിജു, അകത്തേതറ കൃഷ്ണകുമാർ, ചന്ദ്രശേഖരൻ, ഇ.എം.ബാബു, പി.പി.വിജയകുമാർ സംസാരിച്ചു.
പാലക്കാട് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പാസായ ഡോ.സുരഭി ലക്ഷ്മണൻ മറ്റു മേഖലകളിൽ മികവ് തെളിയിച്ച എസ്.ഗോപിക ശിവരാജേഷ്, സൂര്യ സുകുമാരൻ തുടങ്ങിയവരെ ആദരിച്ചു.