ആലത്തൂർ: ഫെഡറൽ ബാങ്ക് മാനേജ്‌മെന്റ് നടപ്പിലാക്കുന്ന തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആലത്തൂർ ശാഖയ്ക്ക് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂണിയൻ പാലക്കാട് റീജണൽ ട്രഷറർ ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ധർണയ്ക് ആധാരമായ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ആൾ ഇന്ത്യ ബാൻ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സന്തോഷ് മുരളി സംസാരിച്ചു.