24 മണിക്കൂറിനിടെ 19 വീടുകൾ തകർന്നു
പാലക്കാട്: കനത്ത മഴയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാലക്കാട് ജില്ലയിൽ ഏഴുവീടുകൾ പൂർണമായും 12 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ചിറ്റൂർ താലൂക്കിൽ മൂന്നും അട്ടപ്പാടിയിൽ രണ്ടും പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ ഓരോ വീട് വീതവുമാണ് പൂർണമായും തകർന്നത്. പാലക്കാട്, ചിറ്റൂർ താലൂക്കുകളിൽ അഞ്ച് വീതവും ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ ഓരോ വീടുവീതവും ഭാഗികമായി തകർന്നു. ജൂൺ, ജൂലൈ മാസങ്ങളിലായി ഇതുവരെ ജില്ലയിൽ 105 വീടുകൾ ഭാഗികമായും 25 വീടുകൾ പൂർണമായും തകർന്നു.