mcl

വാളയാർ: എം.സി.എൽ എംപ്ലോയിസ് ലൈബ്രറിയും പുനർജനി അയുർവേദ ഹെറിറ്റേജ് സെന്ററും സംയുക്തമായി സൗജന്യ ആയുർവേദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എം.സി.എൽ ലൈബ്രറി ഹാളിൽ നടന്ന പരിപാടി മലബാർ സിമന്റസ് വെൽഫെയർ ഓഫീസർ വി.നിഷാന്ത് ഉദ്ഘാടനം ചെയ്തു. ആയുർവേദ ചികിത്സ രീതിയെ കുറിച്ചും ക്യമ്പിന് കുറിച്ചും ഡോ.എൻ.സ്വപ്ന വേണുഗോപാലൻ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി.എം.ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറിയൻ ജ്യേതി ദിവാകർ, ലൈബ്രറി ഭാരവാഹി എ.ഗുരുവായൂരപ്പൻ സംസാരിച്ചു. മലബാർ സിമന്റ്സ് കുടുംബാംഗങ്ങളും ലൈബ്രറി ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.