കുഴൽമന്ദം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, റെയിൽവേ ഗ്രൂപ്പ് ഡി തുടങ്ങിയ പരീക്ഷകൾക്ക് പട്ടികജാതി വികസന വകുപ്പിന് കീഴിൽ കുഴൽമന്ദം ചന്തപ്പുര ഇ.പി.ടവറിൽ പ്രവർത്തിക്കുന്ന ഗവ. പ്രീഎക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പരിശീലനം നൽകുന്നു. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസാകണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷക്ക് അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷകൾ 31ന് വൈകീട്ട് അഞ്ചിനകം കുഴൽമന്ദം ഗവ. പ്രീഎക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സമർപ്പിക്കണം. ഫോൺ: 04922 273777.