jds
പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ എസ് വടവന്നൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗം.

വടവന്നൂർ: കോടികൾ ചെലവഴിച്ച് ബ്രോഡ്‌ഗേജ് ആക്കിയ പാലക്കാട്-പൊള്ളാച്ചി റെയിൽപാതയിൽ ഗേജ് മാറ്റത്തിന് മുൻപുണ്ടായിരുന്ന എല്ലാ ലോക്കൽ ട്രെയിനുകളും പുനഃസ്ഥാപിക്കണമെന്ന് ജനതാദൾ എസ് വടവന്നൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തിരിച്ചെന്തൂർ-പാലക്കാട് ട്രെയിനിന് വടകന്നികാപുരത്ത് സ്റ്റോപ്പ് അനുവദിക്കണം. നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് എ.മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ ജനത നിയോജകമണ്ഡലം പ്രസിഡന്റ് എം.രാധ, യുവജനതാദൾ മണ്ഡലം പ്രസിഡന്റ് എ.സുനിൽകുമാർ, എൻ.സഹദേവൻ, വി.മണികണ്ഠൻ, ഇ.ഗോപിക മധുസൂദനൻ, എം.പ്രഭാകരൻ എന്നിവർ സംസാരിച്ചു.