quiz
ചാന്ദ്രദിനത്തോടനുബന്ധിച്ച് പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറനാട് എ.ജെ.ബി.എസിൽ വെച്ച് നടന്ന ക്വിസ് മത്സരം.

പട്ടാമ്പി: ചാന്ദ്രദിനത്തോടനുബന്ധിച്ച് പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറനാട് എ.ജെ.ബി സ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സെക്രട്ടറി കെ.എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതമാശംസിച്ചു.

സി.അബീദലി ക്വിസ് മാസ്റ്ററായി. രശ്മി, രാജീവ് കക്കാട്ടിരി, രാജീവ് നീലിയാട് എന്നിവർ പങ്കെടുത്തു. വി.പി.അനാമിക ഒന്നാം സ്ഥാനവും ഇ.കെ.ആദിജിത്ത്, ശിർഷ സതീഷ് എന്നിവർ രണ്ടാം സ്ഥാനവും, ഷെഹ നഫീസ, വി.പി.അഭിനന്ദ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റും ഷീൽഡും സമ്മാനിച്ചു.