പട്ടാമ്പി: ചാലിശ്ശേരി പട്ടിശ്ശേരി ശ്രീശാസ്താ കോവിലിൽ മഹാഗണപതി ഹോമവും ഭഗവത് സേവയും നടന്നു. രാവിലെ 5 മണിക്ക് നട തുറന്നതിനുശേഷം മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി കോതര മന ഹരി നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. നിത്യ പൂജകൾക്ക് മേൽശാന്തി മങ്ങാട്ടു വീട്ടിൽ മണികണ്ഠൻ നേതൃത്വം നൽകി. പ്രഭാത ഭക്ഷണവും ഉണ്ടായിരുന്നു. വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, ഭഗവത് സേവ എന്നിവയും മങ്ങാട്ടു വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്ക് സംഘത്തിന്റെ കാണിപ്പാട്ടും നടന്നു. ശ്രീ ശാസ്താ മൈനർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നാലമ്പല തീർത്ഥാടന യാത്രയും സംഘടിപ്പിച്ചിരുന്നു.