dam
മീങ്കര ഡാം

പാലക്കാട്: മീങ്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാലും മൂലത്തറയിൽ നിന്ന് മീങ്കര ഡാമിലേക്ക് വെള്ളം എത്തുന്നത് തുടരുന്നതിനാലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മീങ്കര ഡാമിന്റെ ജലനിരപ്പ് ഇന്നലെ രാവിലെ 8 മണിക്ക് രണ്ടാംപ്രളയ മുന്നറിയിപ്പ് നിലയായ +155.36 മീറ്റർ പിന്നിട്ട് +155.48 മീറ്ററിൽ എത്തിയതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മീങ്കര ഡാമിൽ നിന്ന് ചുള്ളിയാർ ഡാമിലേക്കുള്ള ഫീഡർ കനാൽ വഴി ചുള്ളിയാർ ഡാമിലേക്ക് വെള്ളം ഒഴുക്കി നിയന്ത്രിച്ചു വരുന്നതായും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.