മുതലമട: ഭാരതീയ മസ്ദൂർ സംഘത്തിന്റെ 70ാം സ്ഥാപക ദിനവും കുടുംബ സംഗമവും മുതലമട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. മുതലമട മേഖല സെക്രട്ടറി കെ.വി.ചന്ദ്രൻ മുഖ്യപ്രഭാഷണവും മേഖലാ പ്രസിഡന്റ് പരമേശ്വരൻ മേഖലാ ജോയന്റ് സെക്രട്ടറി ഇ.എൻ.അനന്തൻ എന്നിവർ ആശംസ പ്രസംഗവും നടത്തി. മേഖലാ വൈസ് പ്രസിഡന്ണ്ട്റ് ശിവദാസൻ നന്ദി പറഞ്ഞു.