പാലക്കാട്: മംഗളൂരു കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിച്ചോ, മംഗളൂരുവിനെ കർണാടകയിലെ ഡിവിഷനിലേക്ക് കൂട്ടിച്ചേർത്തോ പാലക്കാട് ഡിവിഷനെ ഇല്ലാതാക്കാനുള്ള റെയിൽവേ നീത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജംഗ്ഷൻ (ഒലവക്കോട്) റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന റെയിൽവേക്കെതിരായ കുറ്റവിചാരണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ.ശശി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ഹംസ, ട്രഷറർ ടി.കെ.നൗഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, ടി.കെ.അച്യുതൻ, എസ്.ബി.രാജു തുടങ്ങിയവർ സംസാരിച്ചു.