പാലക്കാട്: വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എൻട്രി ഹോം ഫോർ ഗേൾസിലെ കുട്ടികളുടെ ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ കാർ, ജീപ്പ് എടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. പ്രതിമാസം പരമാവധി 1500 കിലോമീറ്ററിന് 30,000 രൂപ എന്ന നിരക്കിലാണ് വാഹന വാടക. ആർ.സി ബുക്ക്, ടാക്സ്, ഇൻഷ്വറൻസ്, ടാക്സി പെർമിറ്റ് ഉൾപ്പെടെ വാഹനത്തിന്റെ എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹന കാലപ്പഴക്കം ഏഴ് വർഷത്തിൽ കൂടാൻ പാടില്ല. അടങ്കൽ തുക: 3,60,000 രൂപ. ദർഘാസ് സ്വീകരിക്കുന്ന തീയ്യതി ആഗസ്റ്റ് 13. ഫോൺ: 0491 2911098