tree
പേഴുംപാറയിൽ കടയുടെ മുകളിലേക്ക് വീണം മരം ഫയർഫോഴ്സ് മുറിച്ചു നീക്കുന്നു.

നെന്മാറ: നെല്ലിയാമ്പതി റോഡിൽ പേഴുംപാറയിൽ വൻ വേപ്പുമരം കടപുഴകി വീണു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ റോഡരികിലെ കടയുടെയും പശുത്തൊഴുത്തിന്റെയും മുകളിലേക്കാണ് മരം വീണത്. കടയുടമ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി. കടയുടെ മേൽക്കൂര പൂർണമായും തകർന്നു. മരം വീണതിനെ തുടർന്ന് ഇവിടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കൊല്ലങ്കോട് നിന്നെത്തിയ അഗ്നി സേനാംഗങ്ങൾ മരം മുറിച്ചു. പഞ്ചായത്ത് അധികൃതരും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.