പാലക്കാട്: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കുന്നതിനായി പാലക്കാട് മേഖലാ ഓഫീസിൽ ഒരു ഉദ്യോഗാർത്ഥിയെ ദിവസവേതാനാടിസ്ഥാനത്തിൽ നിയോഗിക്കും. ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ വിജയിച്ചവരും മലയാളം കമ്പ്യൂട്ടിംഗ് പരിജ്ഞാനം ഉള്ളവരുമാകണം. താത്പര്യമുള്ളവർ ജൂലായ് 31ന് രാവിലെ 10.30ന് പാലക്കാട് യാക്കര റെയിൽവേ ഗേറ്റിനു സമീപമുള്ള കെ.ടി.വി ടവേഴ്സിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഓഫീസിൽ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോൺ: 0491 2505663.