psychology-apprentice-vac

പാലക്കാട്: പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കോളേജ്, ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജ് എന്നിവിടങ്ങളിലേക്ക് ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് രണ്ടിന് രാവിലെ 10ന് പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് അഭിമുഖം നടത്തും. യോഗ്യത: റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04912873999.