പാലക്കാട്: ഗവ.വിക്ടോറിയ കോളേജിൽ മാത്‌സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നെറ്റ് യോഗ്യത ഉളളവർക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദ തലത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിട്ടുളളവരേയും പരിഗണിക്കും. അർഹരായവർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റും സഹിതം ആഗസറ്റ് രണ്ടിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കും മുൻപ് കോളേജ് വിദ്യാഭ്യസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.