പട്ടാമ്പി: മല റോഡ് തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലേയ്ക്കുള്ള റോഡ് നന്നാക്കാത്തതിലും കോളേജിൽ സർക്കാർ പുതിയ കോഴ്സുകൾ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് കോളേജ് വിദ്യാർത്ഥികൾ പ്രകടനം നടത്തി. റോഡ് എവിടെ സർക്കാരേ, പുതിയ കോഴ്സുകൾ എവിടെ സർക്കാരേ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഹാദിക്, ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അജ‌്‌മൽ, മാഗസിൻ എഡിറ്റർ ബാസില ബിൻസി, ആർട്സ് സെക്രട്ടറി നസറുദ്ധീൻ, ബി.എ റപ്രസന്റേറ്റീവ് നസ്ന, നസീഫ്, ഹിബ, ഫിദ, ഷംനാസ്, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.