snake
സ്കൂട്ടറിൽ നിന്ന് പിടികൂടിയ മൂർഖൻ പാമ്പ്

വടക്കഞ്ചേരി: പൊലീസ് സ്റ്റേഷന് സമീപം മെഡിക്കൽ സ്റ്റോറിന് മുൻവശത്ത് വച്ചിരുന്ന സ്‌കൂട്ടറിലാണ് മൂർഖൻ പാമ്പ് കയറിക്കൂടിയത്. സമീപത്തെ കച്ചവടക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരുംപാമ്പ് കയറുന്നത് കണ്ട് ഉടൻതന്നെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി കയറ്റി നിർത്തി. പിന്നീട് വനം വകുപ്പ് വാച്ചർ കരയങ്കാട് മമ്മദാലി എത്തി. തുടർന്ന് വർക്ക്ഷോപ്പ് തൊഴിലാളികൾ സ്കൂട്ടർ പൂർണമായും അഴിച്ചു പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഹെഡ് ലൈറ്റ് ക്യാബിനകത്ത് ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.