പാലക്കാട്: നഗ്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് വ്ലോഗറെ സ്ത്രീകൾ കെട്ടിയിട്ട് മർദ്ദിച്ചു. അട്ടപ്പാടി കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നയെയാണ് നടുറോഡിലിട്ട് തല്ലിയത്. ഇന്നലെ രാവിലെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നെത്തിയ
ഒരു സംഘം സ്ത്രീകൾ കോട്ടത്തറയിൽ തുണിക്കട നടത്തുന്ന ജിന്നയെ കടയിൽ നിന്നും വലിച്ചിറക്കി കൈയും കാലും കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും വീഡിയോകൾക്കും താഴെ മോശം കമന്റുകളിട്ടെന്നും ആരോപണമുണ്ട്. ജിന്നയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച സ്ത്രീകൾക്കെതിരെയും നഗ്നചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെയും അഗളി പൊലീസ് കേസെടുത്തു.