പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയനിൽ മൈക്രൊ ഫിനാൻസ് കൺവീനർ ജോ:കൺവീനർ മാരുടെ യോഗം നടത്തി. യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ടി.സി.സുരേഷ് ബാബു, യൂണിയൻ ഭാരവാഹികളായ പി.മുരളീധരൻ, പ്രശാന്ത് ചാത്തംകണ്ടം, സുശീല ഉണ്ണിക്കൃഷ്ണൻ, സി.എം.വസന്തകുമാരി, വിലാസിനി സുന്ദരൻ, യൂണിയൻ കൗൺസിലർ കെ.വി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.