ചിറ്റൂർ: ഗവ. കോളേജിലെ എൻ.സി.സി കേഡറ്റുകളും ജി.സി.സി എഫ്.ബി മാമാങ്കം ഗവ. കോളേജ് പൂർവവിദ്യാർത്ഥി സംഘവും സംയുക്തമായി കാർഗിൽ വിജയദിനം ആഘോഷിച്ചു. കാർഗിൽ യുദ്ധത്തിൽ ജീവത്യാഗം ചെയ്ത ധീരജവാന്മാർക്ക് അമർ ജവാൻ മണ്ഡപത്തിൽ ആദരാഞ്ജലിയും പുഷ്പചക്രവും അർപ്പിച്ചു. അമർ ജവാൻ ജ്യോതിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ എം.ലക്ഷ്മണൻ, 27(കെ) ബി.എൻ എൻ.സി.സി പാലക്കാട് കമാൻഡിംഗ് ഓഫീസർ കേണൽ അഭിഷേക് റാവത്തും പുഷ്പചക്രം അർപ്പിച്ചു. അദ്ദേഹം പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ധീര രക്തസാക്ഷികളായ ഏഴ് ജവാൻമാരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ടി.എസ്.സി, ഐ.ഡി.എസ്.എസ്.സി ക്യാമ്പുകളിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റുകളെയും ആദരിച്ചു. ശ്രീജിത്ത്, ദർശന എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ ഡോ. ജി.റിജുലാൽ പരിപാടിക്ക് നേതൃത്വം നൽകി.