kalam
എ.പി.ജെ.അബ്ദുൾ കലാം

ശ്രീകൃഷ്ണപുരം: മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ ഓർമ്മ ദിനത്തിൽ തലയണക്കാട് എ.എൽ.പി സ്‌കൂളിൽ അടയ്ക്കാപുത്തൂർ സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഓർമ്മ മരം നടീലും വിതരണവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം എസ്.രാജശ്രീയും പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂരും ചേർന്ന് സ്‌കൂൾ മുറ്റത്ത് കണിക്കൊന്ന തൈ നട്ടു. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രധാന അദ്ധ്യാപിക കെ.ഇന്ദിര ഓർമ്മ മരമായി കണിക്കൊന്ന വിതരണം ചെയ്തു. അദ്ധ്യാപകരായ കെ.സജീഷ്, രസിത രാജൻ, സ്മിത സംസ്‌കൃതി പ്രവർത്തകരായ യു.സി.വാസുദേവൻ, കെ.ടി.ജയദേവൻ, സനിൽ കളരിക്കൽ എന്നിവർ പങ്കെടുത്തു.