പാലക്കാട്: മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐ പ്രവേശനം ഇന്ന് രാവിലെ ഒമ്പതിന് നടക്കും. 225ന് മുകളിൽ ഇൻഡക്സ് മാർക്കുള്ള എസ്.സി, ഒ.സി, മുസ്ലിം, ഒ.ബി.എച്ച്, ഈഴവ കാറ്റഗറിയിലുള്ളവരും, 135ന് മുകളിൽ മാർക്കുള്ള എൽ.സി, 200ന് മുകളിൽ മാർക്കുള്ള എസ്.ടി, 155ന് മുകളിൽ മാർക്കുള്ള ഒ.ബി.എക്സ് വിഭാഗക്കാർക്ക് കൗൺസലിംഗിൽ പങ്കെടുക്കാം. ഫോൺ- 0491 2815181. മലമ്പുഴ ഗവ. ഐ.ടി.ഐ പ്രവേശത്തിനുള്ള റാങ്ക് പട്ടിക ഐ.ടി.ഐയുടെ itiadmissions.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശന തീയതി സംബന്ധിച്ച അപേക്ഷകരെ അറിയിക്കും. ഫോൺ- 0491 2815161, 9746715651.