കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയനിൽ ആഗസ്റ്റ് 20ന് നടക്കുന്ന ശ്രീനാരായണ ഗുരുജയന്തി ആഘോഷം വിജയിപ്പിക്കാൻ യൂണിയനിൽ ചേർന്ന വനിതസംഘം യോഗം തീരുമാനിച്ചു. വനിത സംഘം പ്രസിഡന്റ് മായ ഗിരിധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് കെ.സി.മുരളീധരൻ, വനിത സംഘം സെക്രട്ടറി സ്മിത പ്രദീപ്, നേതാക്കളായ എ.ശശീവൻ, ജനുഷ ഹരിദാസ്, സി.സജിത, പ്രീത ശിവദാസ്, മഞ്ജു, എസ്.ദിവാകരൻ, എം.ബാലകൃഷ്ണൻ, എം.നാരായണസ്വാമി എന്നിവർ പ്രസംഗിച്ചു.