yathra

ശ്രീകൃഷ്ണപുരം: വൃത്തിയുള്ള വീട്ടിൽ നിന്ന് ശുചിത്വമാർന്ന നഗരത്തിലേക്ക് എന്ന സന്ദേശവുമായി ഗ്രാമപഞ്ചായത്ത് പരിധിയിൽ ആരോഗ്യ സന്ദേശ യാത്ര സംഘടിപ്പിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന്റെയും വാർഡ് തല ആരോഗ്യ ശുചിത്വ സമിതികളുടേയും സംയുക്താഭിമുഖ്യത്തിൽ 14 വാർഡ് പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന വിധമാണ് ആരോഗ്യ സന്ദേശ യാത്ര സംഘടിപ്പിച്ചത്. വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയ മേഖലകളിൽ പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രചരണമാണ് ആരോഗ്യ സന്ദേശ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് എം.സുകുമാരൻ, കെ.സുമതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
കെ.സുമതി, എം.കെ.ദ്വാരകാനാഥൻ, എം.ഉഷാകുമാരി, ഡോ.വിവേക് വിജയകുമാർ, ഡോ.രേണു വേണുഗോപാൽ, ഹെൽത്ത് ഇൻസ്പക്ടർ പി.ജയകൃഷ്ണൻ, പബ്ലിക് ഹെൽത്ത് നഴ്സ് കെ.വി. ദേവിക സംസാരിച്ചു.