മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണ്ണാർക്കാട് യൂണിറ്റ് കൺവെൻഷൻ സാഹിത്യകാരൻ മനോജ് വീട്ടിക്കാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. നവാഗതരായ പെൻഷൻകാരെ സ്വീകരിച്ചു. ജില്ലാകമ്മിറ്റിയംഗം കെ.മോഹൻദാസ്, ബ്ലോക്ക് ജോ. സെക്രട്ടറി പി.എ. ഹസ്സൻമുഹമ്മദ്, യൂണിറ്റ് സെക്രട്ടറി എം.ചന്ദ്രദാസൻ, ടി.സദാനന്ദൻ, ആർ.ചാമുണ്ണി, ടി.എസ്.രവീന്ദ്രൻ, കെ.എ. വത്സല, ജില്ലാ കൗൺസിലർ എ.വി.ചിന്നമ്മ, എം.വി.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. പെൻഷൻകാരുടെ മക്കളിലും പേരക്കുട്ടികളിലും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയവരെ അനുമോദിച്ചു.