മുതലമട: ജി.എൽ.പി.എസ് ചള്ള സ്‌കൂൾ വാർഷിക പൊതുയോഗം മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കൽപനാ ദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നൽകിയ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനവും പ്രസിഡന്റ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.താജുദിൻ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക കെ.ശാന്തി, വാർഡ് മെമ്പർ നസീമ കമറുദ്ദിൻ, കെ.ശിവദാസൻ, എ.മുകേഷ്, സി.ആർ.രാകേഷ്, ഒ.സാൻപനിസ എന്നിവർ സംസാരിച്ചു. പി.ടി.എ ഭാരവാഹികളായി കെ.ശിവദാസൻ(പ്രസിഡന്റ്), കെ.ലക്ഷ്മണദാസ്(വൈസ് പ്രസിഡന്റ്), സി.ഷിൻസി(സി.എം പി.ടി.എ), എ.മുകേഷ്(എസ്.എം.സി ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.