house
വീട്ടിക്കൽ കടവ് പുല്ലാട്ട് തോമസ് ചാക്കോയുടെ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞ നിലയിൽ

വടക്കഞ്ചേരി: വീഴ്ലി പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വീട്ടിക്കൽ കടവ് പുല്ലാട്ട് തോമസ് ചാക്കോയുടെ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞ നിലയിൽ. ബാങ്ക് വായ്പ എടുത്ത് നിർമ്മിച്ച വീട്ടിൽ ഒന്നര മാസം മുമ്പാണ് താമസം തുടങ്ങിയത്. വീട്ട് സാധനങ്ങൾ പലതും ഒലിച്ചു പോയി. കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെ തുടർന്ന് ഇവർ സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നു. പുഴയിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് തിരിച്ചെത്തിയപ്പോഴാണ് വീട് തകർന്നത് കണ്ടത്. ബാക്കി ഭാഗവും ഏത് സമയത്തും ഇടിഞ്ഞ് പോകാവുന്ന അവസ്ഥയിലാണ്.