മുതലമട: ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ചേംബറിന്റെ ആഭിമുഖ്യത്തിൽ സല്യൂട്ട് ദി സൈലന്റ് വർക്കർ എന്ന സന്ദേശവുമായി ആംബുലൻസ് ക്യാപ്റ്റൻമാരെ ആദരിച്ചു. പാലക്കാട് കോസ്‌മോ പോളിറ്റൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ടി.ഗോപി, എൻ.ജാസിക്ക്, എ.റഷീദ്അലി, എസ്.അൻഷാദ്, എസ്.സുധീഷ് എന്നിവർ ആദരവ് ഏറ്റു വാങ്ങി. ക്ലബ്ബ് പ്രസിഡന്റ് പി.ബൈജുവിന്റെ അധ്യക്ഷതയിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ സാജു ആന്റണി പത്താടൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.സുമിൻ, വിമൽ വേണു, ആർ.ബാബു സുരേഷ്, എസ്.പ്രമോദ്, കെ.മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.