water
water

ചിറ്റൂർ: കേരള വാട്ടർ അതോറിറ്റിയുടെ കുന്നങ്കാട്ടുപതി റോ വാട്ടർ പമ്പ് ഹൗസിൽ പുഴയിൽ നിന്ന് ഇൻടേക്ക് വെല്ലിലേക്കുള്ള ലീഡിംഗ് പൈപ്പിൽ ചെളി അടിഞ്ഞതിനാൽ കുന്നങ്കാട്ടുപതി, മൂങ്കിൽമട ജലശുദ്ധീകരണ ശാലകളിലേക്കുള്ള പമ്പിംഗ് നിർത്തി വെച്ചിരിക്കുകയാണ്. ചിറ്റൂർ പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ പുഴയിൽ ഇറങ്ങി ലീഡിംഗ് പൈപ്പിലെ ചെളി നീക്കം ചെയ്യുക ദുഷ്കരമാണ്. ഫയർഫോഴ്സിന്റെ സഹായത്തോടെ പ്രവർത്തി പൂർത്തീകരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നല്ലേപിള്ളി, എലപുള്ളി, പെരുമാട്ടി, പട്ടേഞ്ചേരി, കൊഴിഞ്ഞാമ്പാറ, എരുത്തെമ്പത്തി, വടകരപതി പഞ്ചായത്തുകളിൽ ഇന്ന് കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.