മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം 1175 ാം ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു. ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സജി താച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോ. കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്. കമ്മിറ്റിയംഗം സുരേഷ് പള്ളിക്കൽ, മൊട്ടയ്ക്കൽ സോമൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ നവീൻ വി. നാഥ്, വനിതാസംഘം തഴക്കര മേഖല ചെയർപേഴ്‌സൺ സജി, ശാഖ സെക്രട്ടറി ഡി. ജയപ്രകാശ്, വൈസ് പ്രസിഡന്റ് കെ. നടരാജൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സുനി ബിജു ,യൂണിയൻ കമ്മിറ്റി അംഗം വി.പി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.