1

മല്ലപ്പള്ളി: എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കേര നഴ്സറി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി.ഏബ്രഹാം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാജൻ മാത്യു അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ രജീഷ് കുമാർ, കെ.സുഗതകുമാരി, അജികുമാർ, ജേക്കബ്.കെ.ഏബ്രഹാം, കൃഷ്ണകുമാർ മുളപ്പോൺ, ഗീതാ ഷാജി, ഗിരീഷ് കുമാർ, അജീഷ്, സൗമ്യ സുരേന്ദ്രൻ, ജീഷ, രാധാമണി എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് കേര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഗുണമേൻമയുള്ള തെങ്ങുംത്തൈകൾ പഞ്ചായത്തിൽ നട്ടുവളർത്തി വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടാം വാർഡിലാണ് ആദ്യ നഴ്സറി പ്രവർത്തനം ആരംഭിച്ചത്.