കൂടൽ: എസ്.എൻ.ഡി.പി യോഗം നെടുമൺകാവ് ശാഖാ കെട്ടിടത്തിന് സമീപം മയക്കുമരുന്ന് വില്പനയും സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിക്കുന്നതായി പരാതി. ആവശ്യപ്പെടുന്നവർക്ക് വാഹനങ്ങളിൽ ഇവ എത്തിച്ചുനൽകുന്നതായി നാട്ടുകാർ പറഞ്ഞു. നേരത്തെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ചിലരെ പിടികൂടിയെങ്കിലും ഇവർ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഇവിടെ മയക്കുമരുന്ന് വില്പന നടത്തുകയാണ്. സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാണ്.. കൂടൽ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം.നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശാഖ ഭരണസമിതി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.