ems-
കോന്നി മാർക്കറ്റിംഗ് സൊസൈറ്റിക്ക് സമീപം അവശനിലയിൽ കിടന്നിരുന്ന മധ്യവയസ്കനെ സ്നേഹാലയത്തിലേക്ക് കൊണ്ടുപോകുന്നു

കോന്നി: മാർക്കറ്റിംഗ് സൊസൈറ്റിക്ക് സമീപം അവശനിലയിൽ കിടന്നിരുന്ന മദ്ധ്യവയസ്കനെ ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന സ്നേഹാലയത്തിൽ പ്രവേശിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ, പാലിയേറ്റിവ് കമ്മിറ്റി ചെയർമാൻ എ. എസ്.ഷിജു, ഹോം കെയർ കൺവീനർ റംല ബീവി, വാളന്റിയർമാരായ ജോസ്,അസർ, കമൽ എന്നിവർ നേതൃത്വം നൽകി.