ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ പുതുതായി സ്ഥാപിച്ച മഹാത്മജിയുടെ പൂർണ്ണകായ പ്രതിമ പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റിയും സെക്രട്ടറിയുമായ ഡോ.പുനലൂർ സോമരാജൻ അനാച്ഛാദനം ചെയ്തു. ഗാന്ധിഭവൻ ദേവാലയം ഉപദേശക സമിതി ചെയർമാൻ മുരളീധരൻ തഴക്കര അദ്ധ്യക്ഷത വഹിച്ചു. പുതുതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഡോ. പി.കെ. ജനാർദ്ദനക്കുറുപ്പ്, പ്രൊഫ: ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവർ നിർവഹിച്ചു. അന്നദാന ഭണ്ഡാരത്തിന്റെ സമർപ്പണം ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഡോ: ഷാഹിദകമാൽ നിർവഹിച്ചു. ഗാന്ധി പ്രതിമ സമർപ്പിച്ച സതീഷ്, റീജസതീഷ്, പ്രതിമ രൂപകല്പന ചെയ്ത് നിർമ്മിച്ച ശില്പി വൈശാഖ് കായംകുളം എന്നിവരെ പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ആദരിച്ചു. ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, രക്ഷാധികാരി അഡ്വ.ഡി.വിജയകുമാർ, ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജ്, ബോധിനി പ്രഭാകരൻനായർ, സെക്രട്ടറി ജോജി ചെറിയാൻ, വൈസ് ചെയർമാൻ ഏ.ആർ.വരദരാജൻ നായർ, ക്ഷേമകാര്യ കൺവീനർ ബാബുകല്ലൂത്ര, വനിതാവേദി പ്രസിഡന്റ് സൂസമ്മ ബെന്നി, സുരേഷ് ഓല കെട്ടിയമ്പലം എന്നിവർ പ്രസംഗിച്ചു.